ചൈമ്പൈ സംഗീതോൽസവ വേദിയെ ആവേശത്തിലാഴ്ത്തി സിദ് ശ്രീറാമിന്റെ കച്ചേരി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2022 10:16 PM  |  

Last Updated: 23rd November 2022 10:16 PM  |   A+A-   |  

singer sid sriram kacheri in chembai sangeetholsavam

ചെമ്പൈ സംഗീതോൽസവ വേദിയിൽ സിദ് ശ്രീറാം കച്ചേരി നടത്തുന്നു

 

​ഗുരുവായൂർ; ​ഗുരുവായൂർ ക്ഷേത്രത്തിലെ ചെമ്പൈ സംഗീതോൽസവ വേദിയെ ആവേശത്തിലാഴ്ത്തി ഗായകൻ സിദ് ശ്രീറാമിന്റെ കച്ചേരി. ചെമ്പൈ സംഗീതോൽസവത്തിലെ അഞ്ചാം ദിനത്തിലെ രണ്ടാമത്തെ വിശേഷാൽ കച്ചേരിയാണ് സിദ് ശ്രീറാമിൻ്റെ മിന്നും പ്രകടനത്തിന് വേദിയായത്. ഒപ്പത്തിനൊപ്പം പക്കമേളമൊരുക്കി വയലിനിൽ എച്ച് എൻ ഭാസ്ക്കറും മൃദംഗത്തിൽ പത്രി സതീഷ് കുമാറും കച്ചേരി മികവുറ്റതാക്കി'

അയ്യപ്പ നവതരിത്ത കഥാമൃതം - എന്ന ഹര ഹരപ്രിയ രാഗത്തിലുള്ള കൃതിയോടെയായിരുന്നു സിദ് ശ്രീറാം കച്ചേരി തുടങ്ങിയത് . തുടർന്ന് ശരണം ഭവ കരുണാമയി എന്ന കീർത്തനം ഹംസ വിനോദിനി രാഗത്തിൽ ആലപിച്ചു. എന്ന തപം ശൈ ത നെ ,പങ്കജലോചന, ഗോവർദ്ധനഗിരി ധാരി ,രാധാ സമേത കൃഷ്ണാ എന്നീ കീർത്തനങ്ങൾ പാടി. സാ പര്യത് കൗസല്യാ വിഷ്ണു എന്ന കൃതിയോടെയാണ് കച്ചേരി സമാപിച്ചത്.

സിദ് ശ്രീറാമിനുള്ള ഗുരുവായൂർ ദേവസ്വം ഉപഹാരം ചെയർമാൻ ഡോ.വി.കെ.വിജയൻ നൽകി. പക്കമേളമൊരുക്കിയ എച്ച്.എൻ. ഭാസ്കർ , പത്രി സതീഷ് കുമാർ എന്നിവർക്ക് ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ഉപഹാരം നൽകി.  രമ്യ ഹിരൺ മയിചെങ്ങാങ്ങിയാണ് ഇന്ന് ആദ്യ കച്ചേരി നടത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മുത്താരംകുന്ന് പി ഒയിലെ ​ഗുസ്തിക്കാരൻ; നടൻ മി​ഗ്ദാദ് അന്തരിച്ചു​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ