സൂസൻ കോടി ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്; സി എസ് സുജാത സെക്രട്ടറി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2022 05:01 PM  |  

Last Updated: 23rd November 2022 05:01 PM  |   A+A-   |  

sujatha

സൂസന്‍കോടി, സി എസ് സുജാത/ ഫയല്‍

 

ആലപ്പുഴ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി സൂസൻ കോടിയേയും സംസ്ഥാന  സെക്രട്ടറിയായി സി എസ് സുജാതയേയും വീണ്ടും തെരഞ്ഞെടുത്തു. ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.  ഇ പത്മാവതിയാണ്  ട്രഷറർ. 

37 അംഗ എക്സിക്യൂട്ടീവിനേയും സമ്മേളനത്തിൽ തെരഞ്ഞെടുത്തു. എം വി സരള, കെപിവി പ്രീത, ഇ സിന്ധു , കെ ജി രാജേശ്വരി, കാനത്തിൽ ജമീല, അഡ്വ കെ ആർ വിജയ, കെ വി ബിന്ദു, കോമളം അനിരുദ്ധൻ, ടി ഗീനാകുമാരി, ശെെലജ സുരേന്ദ്രൻ, രുഗ്മിണി സുബ്രഹ്മണ്യൻ എന്നിവർ വെെസ് പ്രസിഡന്റുമാരാകും. 

എം സുമതി, പി കെ ശ്യാമള, പി പി ദിവ്യ, കെ കെ ലതിക, വി ടി സോഫിയ, സുബെെദ ഇസ്ഹാഖ്, മേരി തോമസ്, ടി വി അനിത, സബിതാ ബീഗം, എസ് പുഷ്പലത എന്നിവരെ   ജോയിൻറ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

രോഗി മരിച്ചതറിയിച്ചു; മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ ചവിട്ടിവീഴ്ത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ