കുട്ടികളുടെ മൊഴിയും ഡയറിക്കുറിപ്പും തെളിവ്; അധ്യാപികയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ആത്മഹത്യ ചെയ്ത അധ്യാപികയുമായി രാംദാസിന് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: വേങ്ങരയില്‍ അധ്യാപികയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകന്‍ പിടിയില്‍. കോഴിക്കോട് പയ്യോളി സ്വദേശി രാംദാസാണ് പിടിയിലായത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. സ്‌കൂള്‍ സ്റ്റുഡിന്റ് പൊലീസ് കേഡറ്റിന്റെ ചുമതലയുള്ള അധ്യാപകനാണ് രാംദാസ്.

ആത്മഹത്യ ചെയ്ത അധ്യാപികയുമായി രാംദാസിന് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഡയറിക്കുറിപ്പുകളുടെ കുട്ടികളുടെ സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയുടെ നിരന്തരമായ മാനസികസമ്മര്‍ദ്ദമാണ് യുവതിയെ ആത്മഹത്യയിലെക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. 

വേങ്ങര കണ്ണമംഗലം എടക്കാപ്പറമ്പ് ശ്രീരാഗം വീട്ടില്‍ താമസിച്ചിരുന്ന പേരാമ്പ്ര കുനിയില്‍ ഹൗസില്‍ ബേജു ടി എന്ന അധ്യാപികയെ സെപ്റ്റംബര്‍ 17നാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ 174ാം വകുപ്പ് പ്രകാരമാണ് വേങ്ങര പൊലീസ് ആദ്യം കേസ് എടുത്തതെങ്കിലും പിന്നീട് ആത്മഹത്യാ പ്രേരണവകുപ്പുകള്‍ പ്രകാരം അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കോഴിക്കോട് പയ്യോളി സ്വദേശിയാണ് രാംദാസ്. പതിനാല് ദിവസത്തേക്ക് ഇയാളെ മലപ്പുറം ഫസ്റ്റ് ക്ലാസ് ജ്യഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com