യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനത്തിന്റെ ഉദ്ഘാടകന്‍ തരൂര്‍; വിഡി സതീശനെ ഒഴിവാക്കി പോസ്റ്റര്‍, വിവാദമായപ്പോള്‍ തിരുത്തി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2022 12:54 PM  |  

Last Updated: 23rd November 2022 12:54 PM  |   A+A-   |  

youth_congress_poster

യൂത്ത് കോണ്‍ഗ്രസ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പുതിയ പോസ്റ്റര്‍

 

കോട്ടയം: കോട്ടയത്ത് ശശി തരൂരിനെ ഉദ്ഘാടകനാക്കി യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനം. വിവാദമായതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ചിത്രവും പോസ്റ്ററില്‍ ഉള്‍പ്പെടുത്തി. പുതിയ പോസ്റ്റര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പങ്കുവച്ചു. സതീശനെ കൂടാതെ ഷാഫി പറമ്പില്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, നാട്ടകം സുരേഷും പോസ്റ്ററില്‍ ഉണ്ട്. ഡിസംബര്‍ മൂന്നിന് കോട്ടയം ഈരാറ്റുപേട്ടയിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ മഹാസമ്മേളനം. കോട്ടയം ജില്ലാ കമ്മറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററില്‍ നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒഴിവാക്കിയിരുന്നു. ബോധപൂര്‍വം സതീശന്റെ ചിത്രം ഒഴിവാക്കുകയായിരുന്നെന്ന് ഒരു വിഭാഗം ആരോപിച്ചു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പുതിയ പോസ്റ്റര്‍ ഇറക്കുകയായിരുന്നു.

ശശി തരൂരിന്റെ മലബാര്‍ പര്യടനത്തോടെയാണ് കോണ്‍ഗ്രസില്‍ പുതിയ വിവാദങ്ങള്‍ ഉടലെടുക്കുന്നത്. കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സെമിനാര്‍ ജില്ലാ നേതൃത്വം ഇടപെട്ടതോടെ മാറ്റിവച്ചിരുന്നു. ഇതിന് സമാന്തരമായി സെമിനാര്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ തരൂരിനെതിരെ സതീശന്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ശശി തരൂരിന്റെ മലബാര്‍ പര്യടനത്തില്‍ ഒരു വിഭാഗീയതയും ഇല്ലെന്നും പങ്കെടുത്ത പരിപാടികളിലെല്ലാം തരൂര്‍ പങ്കുവച്ചത് കോണ്‍ഗ്രസ് ആശയങ്ങളായിരുന്നെന്നും കെ മുരളീധരന്‍ പറഞ്ഞു.  ആരെയും വില കുറച്ച് കാണരുതെന്ന് ഇന്നലത്തെ അര്‍ജന്റീന- സൗദി മത്സരം ഓര്‍മ്മപ്പെടുത്തി മുരളീധരന്‍ പറഞ്ഞു. താനും എംകെ രാഘവന്‍ എംപിയും നടത്തിയ വിഭാഗീയത എന്തെന്ന് പറയണമെന്ന് തരൂര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

തരൂര്‍ ഒരു വിഭാഗീയ പ്രവര്‍ത്തനവും നടത്തിയിട്ടില്ല; മെസിയുടെ അവസ്ഥ വരും; സതീശനെതിരെ ഗോളടിച്ച് മുരളീധരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ