ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; വി വേണുവിന് ജലവിഭവ വകുപ്പിന്റെ അധിക ചുമതല; ടിവി അനുപമ ലാന്റ് റവന്യൂ കമ്മീഷണര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2022 04:48 PM  |  

Last Updated: 23rd November 2022 04:53 PM  |   A+A-   |  

venu_anupama

വി വേണു, ടി വി അനുപമ/ ഫയല്‍

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ടിവി അനുപമയെ ലാന്റ് റവന്യൂ കമ്മീഷണറായി നിയമിച്ചു. ആഭ്യന്തര വകുപ്പ് സെക്രട്ടറിയായ വി വേണുവിന് ജലവിഭവ വകുപ്പിന്റെ അധിക ചുമതല നല്‍കി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഡയറക്ടറായി വീണ മാധവനെ നിയമിച്ചു. 

നിലവില്‍ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറിയായ പുനീത് കുമാറിന് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പൂര്‍ണ ചുമതല നല്‍കി. ജലവിഭവ വകുപ്പ് സെക്രട്ടറിയായ പ്രണബ്‌ജ്യോതിനാഥിന് കോസ്റ്റല്‍ ഷിപ്പിങ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പിന്റെ ചുമതല നല്‍കി.  കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍  മാനേജിങ് ഡയറക്ടറുടെ ചുമതലയും വഹിക്കും.

കെ വാസുകിക്ക് ലോക കേരള സഭയുടെ ചുമതല നല്‍കി. സംസ്ഥാന ജിഎസ്ടി കമ്മീഷണറായി ഡോ എസ് കാര്‍ത്തികേയനെ നിയമിച്ചു. ലാന്റ് റവന്യൂ കമ്മീഷണറായി നിയമിച്ച അനുപമയ്ക്ക് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മീഷണറുടെയും നാഷണല്‍ സൈക്ലോണ്‍ റിസ്‌ക് മിറ്റിഗേഷന്‍ പ്രൊജക്ടിന്റെ സംസ്ഥാന പ്രൊജക്ട് മാനേജറുടെ ചുമതലയും നല്‍കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വി തുളസീദാസ് ശബരിമല സ്‌പെഷല്‍ ഓഫീസര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ