കെഎഎസ് ഒറ്റ ബാച്ചില്‍ തീരുമോ? വിജ്ഞാപനം കാത്ത് ഉദ്യോഗാര്‍ഥികള്‍, മറുപടിയില്ലാതെ പിഎസ്‌സി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 07:53 AM  |  

Last Updated: 24th November 2022 07:57 AM  |   A+A-   |  

PSC  exam

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കെഎഎസ് വിജ്ഞാപനം വൈകുന്നതിന്റെ ആശങ്കയില്‍ ഉദ്യോഗാര്‍ഥികള്‍. ഒറ്റ ബാച്ചില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഒതുങ്ങുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. 

പുതിയ തസ്തികകള്‍ കണ്ടെത്താന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. രണ്ടാം വട്ട കെഎഎസ് പരീക്ഷയ്ക്കുള്ള വിജ്ഞാപനം എന്ന് ഇറക്കാന്‍ സാധിക്കുമെന്നതില്‍ പിഎസ് സിക്കും വ്യക്തതയില്ല. 2018ലാണ് കെഎഎസ് നിലവില്‍ വരുന്നത്. 

സംസ്ഥാന സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറി ലെവലില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുക ലക്ഷ്യമിട്ട് ഇന്ത്യന്‍ സിവില്‍ സര്‍വീസ് മാതൃകയിലായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ കെഎഎസ് കൊണ്ടുവന്നത്. എല്ലാ വര്‍ഷവും കെഎഎസ് പരീക്ഷ നടത്താനായിരുന്നു പിഎസ്‌സി തീരുമാനിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ആദ്യ കെഎഎസ് ലിസ്റ്റ് വന്നത്. 105 പേരായിരുന്നു ലിസ്റ്റിലുണ്ടായത്. 18 മാസത്തെ പരിശീലനമാണ് കെഎഎസ് ബാച്ചിനുള്ളത്. 

എന്നാല്‍ ആദ്യ ബാച്ച് സര്‍വീസില്‍ കയറിയതിന് ശേഷം  കെഎഎസിന്റെ നോട്ടിഫിക്കേഷന്‍ പ്രതീക്ഷിച്ചിരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഈ വര്‍ഷം പരീക്ഷ ഉണ്ടാവുമോ എന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല. നാല് വര്‍ഷത്തോളം കെഎഎസ് പരിശീലനത്തില്‍ മുഴുകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഇത് തിരിച്ചടിയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

രോ​ഗിയുടെ മരണവിവരം അറിയിച്ചതിന് ഡോക്ടർക്ക് മർദനം; ശക്തമായ നടപടിയുണ്ടാകുമെന്ന് വീണ ജോർജ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ