സമരത്തില്‍ കുട്ടികൾ; കോതി സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരേ കേസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 07:38 PM  |  

Last Updated: 25th November 2022 07:38 PM  |   A+A-   |  

kothi_protest

മാലിന്യ പ്ലാന്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം/ ടിവി ദൃശ്യം

 

കോഴിക്കോട്: കോഴിക്കോട് കോതിയില്‍ ശുചിമുറി മാലിന്യ പ്ലാന്റ് നിര്‍മ്മിക്കുന്നതിനെതിരെ ഇന്നലെ നടന്ന സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതിന് സമരസമിതി പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ചെമ്മങ്ങാട് പൊലീസാണ് കേസെടുത്തത്. കുട്ടികളെ സമരത്തിൽ പങ്കെടുപ്പിക്കരുതെന്ന് ചട്ടമുണ്ടായിട്ടും അത് ലംഘിച്ചതിനാണ് നടപടി. 

തീരദേശ പരിപാലന നിയമം ലംഘിച്ചാണ് മാലിന്യ പ്ലാന്റ് നിര്‍മ്മാണമെന്നും ജനവാസമേഖലയ്ക്ക് നടുവില്‍ പ്ലാന്റ് പണിയാന്‍ അനുവദിക്കില്ലെന്ന നിലപാടിലുമാണ് സമരക്കാർ. പ്ലാന്റ് നിര്‍മാണം ആരംഭിച്ചതിന് പിന്നാലെ കോടതിയെ സമീപിച്ച് നാട്ടുകാര്‍ സ്റ്റേ വാങ്ങിയെങ്കിലും സ്റ്റേ നീക്കിയതോടെ നഗരസഭ വീണ്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതോടെയാണ് സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധവുമായി രംഗത്തെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍; 7 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ