മകളെ കൊലപ്പെടുത്തിയ പ്രതി ജയില്‍ ചാടി; തൂങ്ങിമരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 03:45 PM  |  

Last Updated: 25th November 2022 03:45 PM  |   A+A-   |  

james_1

പുതിയ വയല്‍ സ്വദേശി വിജെ ജെയിംസ്

 

കാസര്‍കോട്: ചീമേനി തുറന്ന ജയിലില്‍ നിന്ന് ചാടിപ്പോയ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുതിയ വയല്‍ സ്വദേശി വിജെ ജെയിംസിനെയാണ് ആള്‍താമസമില്ലാത്ത വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  58 വയസായിരുന്നു. സ്വന്തം മകളെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയായിരുന്നു ജയിംസ്.

വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് ഇയാള്‍ ജയില്‍ ചാടിയത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ പൊലീസ് കേസ് എടുത്ത് അന്വേഷിക്കുന്നതിനിടെയാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ജെയിംസിനെ കണ്ടെത്തിയത്.ആദ്യഭാര്യയിലെ മകളെ കൊലപ്പെടുത്തിയ കേസിലാണ് ഇയാളെ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു. ഇവിടെ നല്ല പെരുമാറ്റമായതിനെ തുടര്‍ന്ന് 2017ല്‍ ചീമേനിയിലെ തുറന്ന ജയിലിലേക്ക് മാറ്റുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ശ്രീറാം വെങ്കട്ടരാമനു തിരിച്ചടി; നരഹത്യാക്കുറ്റം ഒഴിവാക്കിയ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ