ജയില്‍ മാറ്റണം; ജിഷാ വധക്കേസ് പ്രതി അമീറുളിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 08:54 AM  |  

Last Updated: 25th November 2022 08:54 AM  |   A+A-   |  

ameerul_islam

ഫയൽ ചിത്രം

 

ന്യൂഡല്‍ഹി: പെരുമ്പാവൂര്‍ ജിഷാ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം ജയില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിയ്യൂര്‍ ജയിലില്‍ നിന്നും അസമിലെ ജയിലിലേക്ക് മാറ്റണമെന്നാണ് അമീറുളിന്റെ ആവശ്യം.

തന്റെ ഭാര്യയും മാതാപിതാക്കളും സ്വദേശമായ അസമിലാണുള്ളത്. അതീവ ദാരിദ്ര്യത്തിലാണ് അവര്‍ കഴിയുന്നത്. അതിനാല്‍ അവര്‍ക്ക് വിയ്യൂരിലെത്തി തന്നെ കാണാന്‍ കഴിയുന്നില്ല.

ഈ സാഹചര്യത്തില്‍ അസമിലെ ജയിലിലേക്ക് മാറ്റണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ അമീറുള്‍ ഇസ്ലാമിനെ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ തലശേരി ഇരട്ട കൊലപാതകത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍; ലഹരി വില്‍പ്പന ചോദ്യം ചെയ്തതാണോ പ്രകോപനമെന്ന് പരിശോധിക്കും: പൊലീസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ