ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ഷൂട്ടിങ്ങിനിടെ ആന ഇടഞ്ഞു, രണ്ടാം പാപ്പാന്റെ കാലില്‍ പിടിച്ച് ചുഴറ്റിയെടുത്തു; അത്ഭുതകരമായ രക്ഷപ്പെടല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2022 10:38 AM  |  

Last Updated: 26th November 2022 10:38 AM  |   A+A-   |  

GURUVAYOOR

ആന പാപ്പാന്റെ കാലില്‍ പിടിച്ച് ചുഴറ്റിയെടുക്കുന്ന ദൃശ്യം

 

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ഷൂട്ടിങ്ങിനിടെ ആന ഇടഞ്ഞു. പെട്ടെന്ന് വലത്തോട്ട് തിരിഞ്ഞ ആനയുടെ ആക്രമണത്തില്‍ നിന്ന് രണ്ടാം പാപ്പാന്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാലില്‍ പിടിച്ച് ചുഴറ്റിയെടുത്തെങ്കിലും രണ്ടാം പാപ്പാന്‍ ആനയുടെ തുമ്പിക്കൈയില്‍ നിന്ന് വഴുതി വീഴുകയായിരുന്നു.

ഈ മാസം പത്തിനാണ് സംഭവം നടന്നത്. ക്ഷേത്രത്തിന്റെ തെക്കേനടയിലാണ് ആന ഇടഞ്ഞത്. ശീവേലിക്ക് എത്തിച്ച ദേവസ്വം ബോര്‍ഡിന്റെ തന്നെ ആനയായ ദാമോദര്‍ദാസാണ് പെട്ടെന്ന് അക്രമാസക്തമായത്. വിവാഹ ഷൂട്ടിങ്ങിനിടെയാണ് സംഭവം നടന്നത്.

ശാന്തനായി നടന്നുവരുന്ന ആന പെട്ടെന്ന് തന്നെ പ്രകോപിതനാവുകയായിരുന്നു. വലത്തോട്ട് തിരിഞ്ഞ ആന രണ്ടാം പാപ്പാന്റെ കാലില്‍ പിടിച്ച് ചുഴറ്റിയെടുത്തു. എന്നാല്‍ തുമ്പിക്കൈയില്‍ നിന്ന് വഴുതിവീണ് രണ്ടാം പാപ്പാന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ആന പാപ്പാന്റെ ഉടുമുണ്ട് ഉരിഞ്ഞെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പിന്നാലെ ശാന്തനായ ആനയെ ഉടന്‍ തന്നെ തളച്ചു. ക്ഷേത്രത്തില്‍ നിരവധി ആളുകള്‍ ഉള്ളപ്പോഴാണ് ആന ഇടഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഏഴു ദിവസത്തിനുള്ളില്‍ വീടൊഴിയണം; എസ് രാജേന്ദ്രന് സബ് കലക്ടറുടെ നോട്ടീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ