നഷ്ടപരിഹാരം നല്‍കിയില്ല; കലക്ടറേറ്റിലെ ജീപ്പ് ജപ്തി ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2022 07:17 AM  |  

Last Updated: 26th November 2022 07:17 AM  |   A+A-   |  

collectarate

കാക്കനാട് കലക്ടറേറ്റ്


കൊച്ചി: പ്രളയ ദുരിതാശ്വാസ നഷ്ടപരിഹാരം നല്‍കാതിരുന്നതിനാല്‍ കാക്കനാട് കലക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തിന്റെ ജീപ്പ് ജപ്തി ചെയ്തു. വരാപ്പുഴ കോതാട് കൊടുവേലിപ്പറമ്പില്‍ കെപി സാജുവിന്റെ ഹര്‍ജി പരിഗണിച്ച എറണാകുളം മുന്‍സിഫ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് ജീപ്പ് ജപ്തി ചെയ്തത്.

2018ലെ പ്രളയത്തില്‍ വീടിന് നാശനഷ്ടം സംഭവിച്ച സാജുവിന് 10,000 രൂപ മാത്രമാണ് സഹായം കിട്ടിയത്. തുടര്‍ സഹായം കിട്ടാതെ വന്നപ്പോള്‍ ലോക് അദാലത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു 2,10,000 രൂപ നഷ്ട പരിഹാരം നല്‍കാന്‍ ഉത്തരവായി. കലക്ടറേറ്റും ഇതര ഓഫിസുകളും കയറി ഇറങ്ങിയെങ്കിലും പണം കിട്ടിയില്ല. ഇതേ തുടര്‍ന്നാണ് സാജു കോടതിയെ സമീപിച്ചത്. 

ജപ്തി ഉത്തരവ് ലഭിച്ചിട്ട് ദിവസങ്ങളായെങ്കിലും ജീപ്പ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ രാവിലെ 8ന് സാജുവിനും അഭിഭാഷക മരിയ നീതുവിനുമൊപ്പമെത്തിയ കോടതി ആമീനാണ് ജീപ്പ് ജപ്തി ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ വാട്‌സ്ആപ്പ് മെസ്സേജിന് പിന്നാലെ വീട്ടില്‍ 'അത്ഭുതങ്ങള്‍'; പിന്നില്‍ കൗമാരക്കാരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ