ജയിലിൽ നിന്ന് ഇറങ്ങി; വീട്ടിൽ കയറി ലാപ് ടോപ്പും മൊബൈലും അടിച്ചുമാറ്റി; മോഷ്ടാവും വിൽക്കാൻ ശ്രമിച്ചവരും പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2022 09:15 PM  |  

Last Updated: 26th November 2022 09:15 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കൊച്ചി: വീട്ടിൽ നിന്ന് ലാപ് ടോപ്പും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ മോഷ്ടാവും മോഷണ മുതൽ വിൽക്കാൻ ശ്രമിച്ചവരും പിടിയിൽ. പെരുമ്പാവൂരിലാണ് സംഭവം. മോഷ്ടാവായ തിരുവനന്തപുരം ചെങ്കൽ വഞ്ചിക്കുഴി കടപ്പുരക്കൽ പുത്തൻ വീട്ടിൽ സതീഷ് (27), വിൽപ്പനക്കാരായ പശ്ചിമ ബം​ഗാൾ സ്വദേശികളായ ബരിനൂർ ഇസ്ലാം മൊല്ല (26), മുർഷിദാബാദ് ശിഷാപാറ സമിഹുൽ ഷെയ്ഖ് (39) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്.

ഇക്കഴിഞ്ഞ 12ന് പുലർച്ചയാണ് സംഭവം നടന്നത്. ഇഎംഎസ് ഹാളിനു സമീപമുള്ള വീട്ടിൽ കയറിയാണ് സതീഷ് ലാപ് ടോപ്പും മൊബൈൽ ഫോണും മോഷ്ടിച്ചത്. മൊബൈൽ ഫോൺ ബരിനൂർ ഇസ്ലാം മൊല്ല ആലുവയിൽ വിൽപ്പന നടത്തി. ലാപ് ടോപ്പ് സമിഹുൽ ഷെയ്ഖ് ഇയാളുടെ പെരുമ്പാവൂരിൽ ഉള്ള ഗാന്ധി ബസാറിലെ ഷോപ്പിൽ വില്പനക്കായി സൂക്ഷിച്ചിരിക്കുകയായിരുന്നു. 

സതീഷിനെയും ബരിനൂർ ഇസ്ലാം മൊല്ലയെയും ആലുവയിൽ നിന്നാണ് പിടികൂടിയത്. സമീഹുൾ ഷെയ്ക്കിനെ പെരുമ്പാവൂരിലെ കടയിൽ നിന്നാണ് പൊക്കിയത്. 

സതീഷ് ജനുവരിയിലാണ് കാക്കനാട് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ബാലരാമപുരം, പെരുമ്പാവൂർ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. എഎസ്പി അനൂജ് പലിവാലിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് മൂവരേയും പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ‌
 
കോഴിക്കോട്ടുനിന്ന് ബിഹാറിലേക്ക് പോയ ആംബുലന്‍സിന് നേരെ ആക്രമണം; എയര്‍ഗണ്‍ ഉപയോഗിച്ചെന്ന് സംശയം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ