സ്വര്‍ണമാലയിലെ ചെളി നീക്കം ചെയ്ത് തരാമെന്ന് വാഗ്ദാനം, രാസലായനിയില്‍ മുക്കി; പുതിയ തട്ടിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th November 2022 09:57 AM  |  

Last Updated: 27th November 2022 09:57 AM  |   A+A-   |  

FRAUD CASE

പ്രതീകാത്മക ചിത്രം

 

പാലക്കാട്:  സ്വര്‍ണമാലയിലെ ചെളി നീക്കം ചെയ്ത് തരാമെന്ന് വാഗ്ദാനം നല്‍കി രാസലായനിയില്‍ മുക്കി തട്ടിപ്പു നടത്തിയ സംഭവത്തില്‍ ബിഹാര്‍ സ്വദേശി അറസ്റ്റില്‍. അരറിയ മട്ടിയാന്‍ധമ സ്വദേശി രവികുമാര്‍ ഷാ (24) ആണ് അറസ്റ്റിലായത്. ഒപ്പമുണ്ടായിരുന്നയാള്‍ കടന്നുകളഞ്ഞു.

എലവഞ്ചേരി പനങ്ങാട്ടിരി അമ്പലപ്പറമ്പില്‍ പരേതനായ കൊച്ചന്റെ ഭാര്യ പൊന്നുവിന്റെ സ്വര്‍ണമാലയാണു രാസ വസ്തുവില്‍ മുക്കി തട്ടിപ്പിനു ശ്രമിച്ചത്. രണ്ടേകാല്‍ പവന്‍ വരുന്ന സ്വര്‍ണമാല ചെളി നീക്കം ചെയ്ത് തരാമെന്ന് പറഞ്ഞ് രാസലായനിയില്‍ മുക്കി വച്ച രണ്ടംഗ സംഘം കുറച്ചു സമയത്തിനു ശേഷം തുറന്നാല്‍ മതിയെന്നു പറഞ്ഞു കടലാസില്‍ പൊതിഞ്ഞു തിരികെ നല്‍കി. 

സംശയം തോന്നി പൊതി തുറന്നു പരിശോധിച്ചപ്പോഴാണ് സ്വര്‍ണത്തില്‍ കുറവുവന്നതായി മനസ്സിലായത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

 'വിഴിഞ്ഞം സമരം മൂലമുള്ള നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കണം'; കടുപ്പിച്ച് സര്‍ക്കാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ