ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റു; പാലക്കാട് നാല് പേർക്ക് പരിക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th November 2022 09:54 PM |
Last Updated: 27th November 2022 09:54 PM | A+A A- |

പ്രതീകാത്മക ചിത്രം
പാലക്കാട്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് നാല് പേർക്ക് പരിക്ക്. ലോകകപ്പ് ആരവങ്ങൾ തുടരുന്നതിനിടെ പാലക്കാട് മേലാമുറിയിലാണ് അപകടം.
കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ വൈദ്യുതി ലൈനിലിൽ നിന്ന് നേരിട്ട് ഷോക്കടിക്കുകയായിരുന്നു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരാൾ ഐസിയുവിലാണ്. നാല് പേരുടേയും ആരോഗ്യ നില തൃപ്തികരമാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
അടിച്ചു മാറ്റുന്നത് പൾസർ ബൈക്കുകൾ; പ്രായപൂർത്തിയാകാത്ത ആളടക്കം മൂന്ന് പേർ പിടിയിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ