സോളാര്‍ പീഡനക്കേസ്: അടൂര്‍ പ്രകാശിന് സിബിഐയുടെ ക്ലീന്‍ ചിറ്റ്

അടൂര്‍ പ്രകാശ് മന്ത്രിയായിരുന്നപ്പോള്‍, സോളാര്‍ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം
അടൂര്‍ പ്രകാശ്/ ഫെയ്‌സ്ബുക്ക് ചിത്രം
അടൂര്‍ പ്രകാശ്/ ഫെയ്‌സ്ബുക്ക് ചിത്രം

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ മുന്‍മന്ത്രി അടൂര്‍ പ്രകാശിനെതിരെ തെളിവില്ലെന്ന് സിബിഐ. തിരുവനന്തപുരം സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. അടൂര്‍ പ്രകാശ് മന്ത്രിയായിരുന്നപ്പോള്‍, സോളാര്‍ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം.

ബാംഗ്ലൂര്‍ക്ക് വിമാനടിക്കറ്റ് അയച്ച് ക്ഷണിച്ചുവെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. എന്നാല്‍ പരാതിക്കാരിയുടെ ആരോപണങ്ങള്‍ക്ക് ശാസ്ത്രീയ-സാഹചര്യ തെളിവുകളോ സാക്ഷികളോ ഇല്ലെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ബംഗ്ലൂരുവില്‍ അടൂര്‍ പ്രകാശ് ഹോട്ടല്‍ റൂ എടുക്കുകയോ, ടിക്കറ്റ് അയക്കുകയോ ചെയ്തിട്ടില്ലെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പത്തനംതിട്ട പ്രമായം സ്റ്റേഡിയത്തില്‍ വെച്ച് പീഡിപ്പിച്ചു എന്ന ആരോപണത്തിനും തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കേസ് സിബിഐക്ക് കൈമാറിയത്. സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡന്‍ എംപിക്കും സിബിഐ നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com