ശ്രീനിവാസൻ വധം; ഒരാൾ കൂടി അറസ്റ്റിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th November 2022 05:18 PM |
Last Updated: 27th November 2022 05:18 PM | A+A A- |

ശ്രീനിവാസൻ
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഗൂഢാലോചനയിൽ പങ്കാളിയായ ശംഖുവാരത്തോട് സ്വദേശി കാജ ഹുസൈനാണ് പിടിയിലായത്.
കേസിൽ 13ാം പ്രതിയാണ് ഇയാൾ. പോപ്പുലർ ഫ്രണ്ടിന്റെ മുൻ പാലക്കാട് ഏരിയാ റിപ്പോർട്ടായിരുന്നു കാജ ഹുസൈൻ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 40ആയി.
ഏപ്രിൽ 16 ശനിയാഴ്ചയാണ് മേലാമുറിയില്‍ കടയില്‍ വച്ച് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. മൂന്ന് ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം വാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
കാട്ടു തേനീച്ചകളുടെ ആക്രമണം; കോഴിക്കോട് ഒൻപത് പേർക്ക് പരിക്ക്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ