മകനും കൂട്ടുകാരുമായുള്ള തര്‍ക്കത്തില്‍ ഇടപെട്ടു, ഗൃഹനാഥന്‍ അടിയേറ്റ് മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th November 2022 08:00 AM  |  

Last Updated: 27th November 2022 08:00 AM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

കട്ടപ്പന: മകനും കൂട്ടുകാരും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. ഇടുക്കി കട്ടപ്പനയിലാണ് സംഭവം. ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. 

നിര്‍മ്മല സിറ്റി സ്വദേശി രാജുവാണ് അടിയേറ്റ് മരിച്ചത്. സംഭവത്തില്‍ രാജുവിന്റെ മകന്റെ സുഹൃത്തുക്കളായ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയിലായി. കൗന്തി സ്വദേശി ഹരികുമാര്‍, വാഴവര സ്വദേശി ജോബി എന്നിവരാണ് പിടിയിലായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

അച്ഛന്റെ ജീവൻ അപകടത്തിൽ; കരൾ പകുത്തുനൽകാൻ അനുമതി വേണം, പതിനേഴുകാരി ഹൈക്കോടതിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ