പറമ്പ് വെട്ടിത്തെളിക്കുന്നതിനിടെ മൂന്ന് പെരുമ്പാമ്പുകളെ പിടികൂടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th November 2022 03:23 PM  |  

Last Updated: 27th November 2022 03:23 PM  |   A+A-   |  

python

പെരുമ്പാമ്പുകളെ പിടികൂടുന്നു/ ടിവി ദൃശ്യം

 

ഇടുക്കി: ഇടുക്കി ഉടുമ്പന്നൂരില്‍ വീട്ടുവളപ്പില്‍ നിന്നും മൂന്നു പെരുമ്പാമ്പുകളെ പിടികൂടി. ഉടുമ്പന്നൂര്‍ പേനാട് കളപ്പുരയില്‍ അജി ചെറിയാന്റെ പറമ്പിലെ കാടു വെട്ടിത്തെളിക്കുന്നതിനിടെയാണ് പാമ്പുകളെ കണ്ടത്. നാട്ടുകാര്‍ പെരുമ്പാമ്പുകളെ പിടികൂടി ചാക്കിലാക്കി.

തുടര്‍ന്ന് വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. വനംവകുപ്പ് അധികൃരെത്തി പാമ്പുകളെ ഏറ്റുവാങ്ങി. പെരുമ്പാമ്പുകളെ വനത്തില്‍ കൊണ്ടു വിടാനാണ് അധികൃതരുടെ തീരുമാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

കോട്ടും ഹെല്‍മറ്റും ധരിച്ചെത്തി പ്ലഗ് അഴിച്ചുമാറ്റി തുടര്‍ച്ചയായി ബൈക്ക് മോഷണം; യുവാവ് കുടുങ്ങിയത് ഇങ്ങനെ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ