ഷാള്‍ ചക്രത്തില്‍ കുരുങ്ങി, ബൈക്കില്‍നിന്നു തെറിച്ചുവീണ വീട്ടമ്മ മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th November 2022 01:42 PM |
Last Updated: 28th November 2022 01:42 PM | A+A A- |

രേഖ
ചാലക്കുടി: ഷാള്‍ ചക്രത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും വീണ വീട്ടമ്മ മരിച്ചു. മേലൂര്‍ കുവ്വക്കാട്ടുകുന്ന് പുല്ലോക്കാരന്‍ സത്യന്റെ ഭാര്യ രേഖ (46) യാണ് മരിച്ചത്.
നോര്‍ത്ത് ചാലക്കുടിയില്‍ ഞായറാഴ്ച രാത്രി പത്തരയ്ക്കായിരുന്നു അപകടം. തലവേദനയെ തുടര്‍ന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിയതാണ് രേഖ. തിരിച്ച് സഹോദരന്‍ രഞ്ജിത്തിനോടടൊപ്പം ബൈക്കില്‍ വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്‌കാരം ചൊവ്വാഴ്ച 11 ന് മേലൂര്‍ ക്രിമിറ്റോറിയത്ില്‍. മക്കള്‍: അഭിജിത്ത്, അന്‍ജിത്ത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
കല്ലടയാറില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ