മകളെ പീഡിപ്പിച്ചു; അച്ഛന് 107 വര്‍ഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th November 2022 06:59 PM  |  

Last Updated: 28th November 2022 07:20 PM  |   A+A-   |  

COURT

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് 107 വര്‍ഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന മകളെയാണ്  പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. 2020 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ചില വകുപ്പുകളില്‍ ഒരുമിച്ച് ശിക്ഷ അനുഭവിച്ചാല്‍ മതിയെന്ന ഉത്തരവപ്രകാരം 67 വര്‍ഷമാവും പ്രതിയുടെ ശിക്ഷാ കാലയളവ്.

കുട്ടിയുടെ അമ്മ  നേരത്തെ തന്നെ കുട്ടിയെ ഉപേക്ഷിച്ച് പോയിരുന്നു. തുടര്‍ന്ന് അച്ഛന്റെ സംരക്ഷണയിലായിരുന്നു കുട്ടി വളര്‍ന്നത്. അച്ഛന്‍ പീഡിപ്പിച്ച വിവരം കുട്ടി തന്നെയാണ് ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് അയല്‍വാസികളും കുട്ടിയുടെ അധ്യാപകരും ചേര്‍ന്നാണ് വിവരം പൊലീസില്‍ അറിയിച്ചത്. പിന്നീട് പൊലീസിന് പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

വൈദ്യപരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചതടക്കം വ്യക്തമായിരുന്നു. അതിക്രൂരമായ ശാരീരിക പീഡനത്തിനും ലൈംഗിക അതിക്രമത്തിനും പെണ്‍കുട്ടി ഇരയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ‌ കേസുകൊണ്ടും ഭീഷണികൊണ്ടും പിന്‍മാറില്ല; സമരക്കാരെ പ്രകോപിപ്പിക്കുന്നു, സര്‍ക്കാരിന് എതിരെ കെസിബിസി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ