ചേലക്കരയില്‍ ചെത്തുതൊഴിലാളി സുഹൃത്തിന്റെ വെട്ടേറ്റു മരിച്ചു; ഒരാൾ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th November 2022 11:30 AM  |  

Last Updated: 28th November 2022 11:30 AM  |   A+A-   |  

vasu

വെട്ടേറ്റു മരിച്ച വാസു/ ടിവി ദൃശ്യം

 

തൃശൂര്‍: തൃശൂര്‍ ചേലക്കര വാഴാലിക്കാവില്‍ ചെത്തുതൊഴിലാളി സുഹൃത്തിന്റെ വെട്ടേറ്റു മരിച്ചു. കുന്നുമ്മാല്‍തൊടി വാസു ആണ് മരിച്ചത്. 56 വയസ്സായിരുന്നു.

രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ഗിരീഷ് എന്ന സുഹൃത്താണ് വാസുവിനെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. വാസുവിന്റെ സുഹൃത്ത് ജയനും വെട്ടേറ്റിട്ടുണ്ട്. 

ഗുരുതരമായി പരിക്കേറ്റ ജയന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരേയും ആക്രമിച്ച ഗിരീഷിനായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

മാങ്ങാവ്യാപാരിയെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ സ്വര്‍ണ നിധി വാഗ്ദാനം; മൂന്നുപേര്‍ പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ