തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th November 2022 07:52 AM  |  

Last Updated: 28th November 2022 07:52 AM  |   A+A-   |  

CRIME

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. 58കാരനായ ചെല്ലപ്പനെയാണ് ഭാര്യ ലൂര്‍ദ് മേരി കൊലപ്പെടുത്തിയത്.

പുലര്‍ച്ചെ നെയ്യാറ്റിന്‍കരയിലെ ഉദിയന്‍കുളങ്ങരയിലാണ് സംഭവം. ഉറങ്ങിക്കിടന്ന ചെല്ലപ്പനെ ലൂര്‍ദ് മേരി കോടാലി കൊണ്ടാണ് ആക്രമിച്ചത്. കുടുംബപ്രശ്‌നമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

വിഴിഞ്ഞം സംഘര്‍ഷം: അറസ്റ്റിലായ നാലു പേരെ വിട്ടയച്ചു; ഒരാള്‍ റിമാന്‍ഡില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ