രമ്യ ഹരിദാസ് എംപിയെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞു; അറസ്റ്റ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th November 2022 11:11 AM  |  

Last Updated: 29th November 2022 12:29 PM  |   A+A-   |  

shibukkuttan

അറസ്റ്റിലായ ഷിബു

 


പാലക്കാട്: രമ്യ ഹരിദാസ് എംപിയെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞയാള്‍ അറസ്റ്റില്‍. കോട്ടയം എരുമേലി കണ്ണിമല സ്വദേശി ഷിബുക്കുട്ടന്‍ (48) ആണ് അറസ്റ്റിലായത്. അര്‍ധരാത്രി രമ്യ ഹരിദാസ് എംപിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതി.

നിരവധി തവണ താക്കീത് ചെയ്തിട്ടും ശല്യം തുടർന്നതോടെയാണ് രമ്യ ഹരിദാസ് എംപി പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് പാലക്കാട് എസ് പി വിശ്വനാഥിന്റെ നിർദേശപ്രകാരം കോട്ടയം തുമരംപാറയിൽ നിന്നാണ് ഇയാളെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

കമന്റടിച്ചത് ചോദ്യം ചെയ്തു; കോട്ടയം നഗരത്തില്‍ കോളജ് വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ