അച്ഛനെയും മകനെയും അയല്‍വാസി കുത്തിക്കൊലപ്പെടുത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th November 2022 06:46 AM  |  

Last Updated: 29th November 2022 06:48 AM  |   A+A-   |  

chandran

 

തൃശൂര്‍: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് അച്ഛനെയും മകനെയും അയല്‍വാസി കുത്തിക്കൊലപ്പെടുത്തി. തൃശൂര്‍ ചേര്‍പ്പ് പല്ലിശ്ശേരിലാണ് സംഭവം. പല്ലിശ്ശേരി പനങ്ങാടന്‍ വീട്ടില്‍ ചന്ദ്രന്‍ (62), മകന്‍ ജിതിന്‍ (32) എന്നിവരാണ് മരിച്ചത്. 

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മദ്യപാനിയായ വേലപ്പന്‍ ചന്ദ്രന്റെ വീടിന് മുന്നില്‍ ചെന്ന് ബഹളം വെച്ചു. ഇതു ചോദിക്കാന്‍ ചെന്നപ്പോഴാണ് ഇരുവരെയും വേലപ്പന്‍ കുത്തിയത്. ഇവരെ ആക്രമിച്ച അയല്‍വാസി വേലപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 'ഉദ്യോഗസ്ഥരെ മറ്റൊരു വഴിയിലേക്ക് കൊണ്ടുപോകും'; സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിച്ചിട്ടില്ല: മന്ത്രി കെ രാജന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ