നിലയ്ക്കല്‍ മുതല്‍ പമ്പ വരെ പാര്‍ക്കിങ്ങിനു വിലക്ക്; പൊലീസ് ഉറപ്പാക്കണമെന്ന് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th November 2022 12:30 PM  |  

Last Updated: 29th November 2022 12:30 PM  |   A+A-   |  

kerala high court

ഹൈക്കോടതി/ഫയല്‍

 

കൊച്ചി: ശബരിമലയില്‍ നിലയ്ക്കല്‍ മുതല്‍ പമ്പ വരെ റോഡരികില്‍ പാര്‍ക്കിങ് വിലക്കി ഹൈക്കോടതി ഉത്തരവ്. പൊലീസ് ഇക്കാര്യം ഉറപ്പാക്കണമെന്ന് ദേവസ്വം ബെഞ്ച് നിര്‍ദേശം നല്‍കി.

കഴിഞ്ഞ തീര്‍ഥാടനകാലത്തും ഹൈക്കോടതി സമാനമായ നിര്‍ദേശം നല്‍കിയിരുന്നു. ഗതാഗതം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉത്തരവെന്നും ഇക്കാര്യം പൊലീസ് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. പാര്‍ക്കിങ് വിലക്ക് നടപ്പാക്കാന്‍ എന്തൊക്കെ നടപടി സ്വീകരിച്ചു എന്ന് വെള്ളിയാഴ്ച ദേവസ്വം സ്‌പെഷല്‍ കമ്മിഷണര്‍ കോടതിയെ അറിയിക്കണം.

ഈ  വാര്‍ത്ത കൂടി വായിക്കൂ 

ഗുരുവായൂരില്‍ 650 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ടു പേര്‍ പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ