ഓടുന്ന ബസില്‍ നിന്നും തെറിച്ചു വീണു; യാത്രക്കാരി ബസിന് അടിയില്‍പ്പെട്ട് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th November 2022 12:15 PM  |  

Last Updated: 29th November 2022 12:15 PM  |   A+A-   |  

usha

ഉഷ

 

കോഴിക്കോട്: കോഴിക്കോട് നരിക്കുനിയില്‍ ഓടുന്ന ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരി ബസ്സിനടിയില്‍പ്പെട്ട് മരിച്ചു. കൊയിലാണ്ടി സ്വദേശിനി ഉഷ (52) ആണ് മരിച്ചത്. 

രാവിലെ ഏഴു മണിയോടെ നരിക്കുനി എളേറ്റില്‍ റോഡില്‍ നെല്ലിയേരി താഴെത്തു വെച്ചായിരുന്നു അപകടം. ബസ്സിന്റെ വാതില്‍ അടക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

നരിക്കുനി ഓടുപാറയില്‍ വാടകയ്ക്ക് താമസിക്കുകയിരുന്നു ഇവര്‍. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

കമന്റടിച്ചത് ചോദ്യം ചെയ്തു; കോട്ടയം നഗരത്തില്‍ കോളജ് വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ