കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th November 2022 07:43 AM |
Last Updated: 29th November 2022 07:43 AM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: ജില്ലാ കലോത്സവത്തെ തുടർന്ന് കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാലയങ്ങൾക്കുമാണ് അവധി. ഡിഡിഇസി മനോജ് കുമാർ ആണ് അവധി പ്രഖ്യാപിച്ചത്.
ഹയർ സെക്കൻഡറി വിഭാഗത്തിന് അവധി ആയിരിക്കുമെന്ന് ആർഡിഡിയും വിഎച്ച്എസ്ഇ വിഭാഗത്തിന് അവധിയായിരിക്കുമെന്ന് എഡിയും അറിയിച്ചു. കോഴിക്കോട് വടകരയിലാണ് ജില്ലാ സ്‌കൂൾ കലോത്സവം നടക്കുന്നത്. ഡിസംബർ ഒന്നിന് കലോത്സവം സമാപിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷ മാര്‍ച്ച് 10 മുതല്‍; ടൈം ടേബിള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ