മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി ജവാന്‍ കൊല്ലപ്പെട്ടു
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th November 2022 09:48 AM |
Last Updated: 30th November 2022 09:48 AM | A+A A- |

മുഹമ്മദ് ഹക്കീം/ ഫെയ്സ്ബുക്ക്
റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി ജവാന്‍ മരിച്ചു. പാലക്കാട് ജില്ലയിലെ ധോണി സ്വദേശി മുഹമ്മദ് ഹക്കീം ആണ് മരിച്ചത്. സുക്മ ജില്ലയില്‍ ഇന്നലെ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഹക്കീം കൊല്ലപ്പെട്ടത്.
സിആര്‍പിഎഫിന്റെ കമ്മാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റസല്യൂട് ആക്ഷന്‍ എന്നറിയപ്പെടുന്ന കോബ്ര വിഭാഗത്തില്‍ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു ഹക്കീം. വെടിയേറ്റ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പട്രോളിങ് നടത്തുകയായിരുന്ന സിആര്‍പിഎഫ്, ജില്ലാ റിസര്‍വ് ഗാര്‍ഡ്, സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് എന്നീ സംയുക്ത സുരക്ഷാ സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അടുത്തിടെയാണ് ഹക്കീം അടക്കമുള്ള സംഘത്തെ സുരക്ഷാ ചുമതലയ്ക്കായി സുക്മ ജില്ലയിലെ ദബ്ബകൊണ്ട ഏരിയയില്‍ നിയോഗിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ