ശബരിമലയില്‍ ഇനി ബൈക്ക് ആംബുലന്‍സും; തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2022 09:07 PM  |  

Last Updated: 30th November 2022 09:07 PM  |   A+A-   |  

bike_ambulance_1

ആംബുലന്‍സ് സര്‍വീസുകളുടെ ഫ്‌ലാഗ് ഓഫ്‌

 

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുമായി ബൈക്ക് ആംബുലന്‍സ് നിരത്തിലിറങ്ങി. വെന്റിലേറ്ററടക്കമുള്ള അത്യാധുനിക 108 ആംബുലന്‍സ്, ഗൂര്‍ഖ ജീപ്പ് ആംബുലന്‍സ് എന്നിവയും നിരത്തിലിറങ്ങി.

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ആരോഗ്യ മന്ത്രി വീണാ ജോര്‍ജും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപനും സന്നിഹിതനായി. ഓക്‌സിജന്‍ കൊടുക്കാനുള്ള സൗകര്യം വരെ ബൈക്ക് ആംബുലന്‍സിലുണ്ട്. ഇതിനു പുറമേയും നിരവധി ആംബുലന്‍സുകള്‍ പമ്പയില്‍ എത്തിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ വിഴിഞ്ഞത്ത് വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ച്; തടഞ്ഞ് പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ