ക്ലാസ് കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടികളെ ബൈക്കിലെത്തിയ യുവാവ് കയറിപ്പിടിച്ചു; തലസ്ഥാനത്ത് വീണ്ടും ആക്രമണം; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2022 05:34 PM  |  

Last Updated: 30th November 2022 05:34 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തലസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ വീണ്ടും യുവാവിന്റെ കയ്യേറ്റം. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കടന്നുപിടിക്കുകയായിരുന്നു. കവടിയാറിന് സമീപം പണ്ഡിറ്റ് കോളനിയിലെ യുവധാര ലൈനിലായിരുന്നു സംഭവം. ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 

ശനിയാഴ്ച വൈകീട്ട് ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ ആള്‍ കുട്ടികള്‍ക്ക് സമീപം വാഹനം നിര്‍ത്തുകയും കയറിപ്പിടിക്കുകയുമായിരുന്നു. അന്ന് തന്നെ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതിയെ കുറിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചില്ല.

കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി പ്രതിക്ക് പിന്നാലെ ഓടിയെങ്കിലും പ്രത്യേകിച്ച് ഫലമൊന്നുമുണ്ടായില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസാണ് സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിഴിഞ്ഞം സംഘര്‍ഷം: 163 കേസ് രജിസ്റ്റര്‍ ചെയ്തു; പ്രതികളെ തിരിച്ചറിയാന്‍ ശ്രമം; ഹിന്ദു ഐക്യവേദിയെ തടയുമെന്ന് ഡിഐജി നിശാന്തിനി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ