വിഴിഞ്ഞത്ത് വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ച്; തടഞ്ഞ് പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2022 08:01 PM  |  

Last Updated: 30th November 2022 08:01 PM  |   A+A-   |  

hindu_aikyavedi_march

ഹിന്ദു ഐക്യവേദി മാര്‍ച്ച്/വീഡിയോ സ്‌ക്രീന്‍ഷോട്ട്


തിരുവനന്തപുരം:വിഴിഞ്ഞത്ത് വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദി നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. തുറമുഖ പദ്ധതിക്കെതിരെ വൈദികരുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് ംഎതിരെയായിരുന്നു മാര്‍ച്ച്. ഏകദേശം 250 ലധികം പ്രവര്‍ത്തകരുമായാണ് സംഘടന വിഴിഞ്ഞത്തേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. 

മാര്‍ച്ചിന് അനുമതി നിഷേധിച്ചുകൊണ്ട് പൊലീസ് നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. മാര്‍ച്ച് കാരണമുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ക്ക് സംഘടനയായിരിക്കും ഉത്തരവാദി എന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. വിഴിഞ്ഞം സമരസമിതിയുടെ സമരപന്തല്‍ ലക്ഷ്യമാക്കി വന്ന മാര്‍ച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

ഈ വാർത്ത കൂടി വായിക്കൂ മന്ത്രിക്കെതിരായ വര്‍ഗീയ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് വൈദികന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ