സ്വര്‍ണവില കൂടി; 39,000ല്‍ താഴെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th November 2022 09:57 AM |
Last Updated: 30th November 2022 09:57 AM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,840 രൂപയായി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 4855 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 37,280 രൂപയായിരുന്നു സ്വര്‍ണവില. നാലിന് 36,880 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 17ന് 39,000 രൂപയിലേക്ക് എത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തി.
പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നു. 24ന് വില ഉയര്‍ന്ന ശേഷം തുടര്‍ന്നുള്ള അഞ്ചുദിവസം മാറ്റമില്ലാതെ തുടര്‍ന്നു. ഇന്നലെ വീണ്ടും വില താഴ്ന്ന ശേഷമാണ് ഇന്ന് വീണ്ടും തിങ്കളാഴ്ചത്തെ നിലവാരത്തിലേക്ക് എത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഇനി 'ശബ്ദവും' സ്റ്റാറ്റസാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ