ഊരൂട്ടമ്പലം ഇരട്ടക്കൊലക്കേസില്‍ മാഹിന്‍ കണ്ണും ഭാര്യയും അറസ്റ്റില്‍; റുഖിയക്കെതിരെ ഗൂഢാലോചനക്കുറ്റം
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th November 2022 02:25 PM |
Last Updated: 30th November 2022 02:25 PM | A+A A- |

റുഖിയയും മാഹിന്‍ കണ്ണും/ ടിവി ദൃശ്യം
തിരുവനന്തപുരം: ഊരൂട്ടമ്പലം ഇരട്ടക്കൊലക്കേസില്‍ മുഖ്യപ്രതി മാഹിന്‍ കണ്ണിനെതിരെ കൊലപാതക്കുറ്റം ചുമത്തി. ഭാര്യ റുഖിയക്കെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തി. ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി.
ദിവ്യയേയും മകള്‍ ഗൗരിയേയും കൊലപ്പെടുത്തിയത് താനാണെന്ന് മാഹിന്‍ കണ്ണ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ബന്ധത്തില്‍നിന്ന് പിന്‍മാറാന്‍ കൂട്ടാക്കാതിരുന്നതാണ് ദിവ്യയെയും മകള്‍ ഗൗരിയെയും കൊലപ്പെടുത്താന്‍ മാഹിന്‍കണ്ണിനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു.
ബന്ധത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ മാഹിന്‍കണ്ണ് പലതവണ ശ്രമിച്ചെങ്കിലും ദിവ്യ സമ്മതിച്ചില്ല. മാഹിന്‍കണ്ണ് ഭാര്യ റുഖിയയുമായി ചേര്‍ന്ന് ഇരുവരെയും ഒഴിവാക്കാന്‍ പദ്ധതികള്‍ ആലോചിച്ചു. അങ്ങനെയാണ് തമിഴ്‌നാട്ടിലേക്കു കൊണ്ടുപോയി കടലില്‍തള്ളാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനമെടുത്തത്.
വേളാങ്കണ്ണിയിലേക്കു പോകാനെന്ന പേരില്‍ മാഹിന്‍കണ്ണ്, ദിവ്യയെയും കുഞ്ഞിനെയും കൂട്ടി തമിഴ്‌നാട്ടിലെത്തി. ഇരുവരെയും പുറകില്‍നിന്ന് തള്ളി കടലിലേക്കിട്ടു കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. 2011 ഓഗസ്റ്റ് 18 നാണ് ദിവ്യയെയും ഗൗരിയെയും കാണാതാകുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ