മിനി ലോറി ഇടിച്ചു; കാല്‍നട യാത്രക്കാരന്‍ മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th November 2022 09:52 PM |
Last Updated: 30th November 2022 09:52 PM | A+A A- |

ഗോപി
കൊച്ചി: ദേശീയ പാതയില്‍ വാഹനാപകടത്തില്‍ കാല്‍നട യാത്രികന്‍ മരിച്ചു. അരൂര്‍ പഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ കണിയാംവെളി ഗോപി (67) ആണ് മരിച്ചത്. ചന്തിരൂര്‍ ശ്രീകൃഷ്ണന്‍ കോവിലില്‍ ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോള്‍ ചന്തിരൂര്‍ പുതിയ പാലത്തിന് തെക്കുവശത്ത് വച്ച് ഇന്ന് പുലച്ചെ അഞ്ച് മണിക്ക് മിനി ഇന്‍സുലേറ്റ് ലോറി ഇടിച്ചാണ് അപകടം.
കളമശ്ശേരിയില്‍ നിന്ന് ഇലട്രോണിക്ക് സാധനങ്ങളുമായി തിരുവനന്തപുര ത്തേക്ക് പോകുകയായിരുന്ന ഇന്‍സുലേറ്റ് ലോറിയില്‍ മറ്റൊരു വണ്ടി തട്ടി നിയന്ത്രണം തെറ്റിയാണ് ഗോപിയെ ഇടിച്ചത്. ഉടന്‍ തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഈ വാർത്ത കൂടി വായിക്കൂ മാതാപിതാക്കളെ കാണാന്‍ ഒരുദിവസത്തെ പരോളില്‍ ഇറങ്ങി; കൊലക്കേസ് പ്രതി മുങ്ങി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ