സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ വിലക്ക് ഡിസംബർ 31 വരെ നീട്ടി

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 01st October 2022 09:11 AM  |  

Last Updated: 01st October 2022 09:11 AM  |   A+A-   |  

ban on surrender of leave

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആർജിതാവധി സറണ്ടർ ചെയ്ത് പണം കൈപ്പറ്റുന്നതിനു ഏർപ്പെടുത്തിയിരുന്ന വിലക്ക് നീട്ടി. ഡിസംബർ 31 വരെയാണ് വിലക്ക് നീട്ടിയത്. സംസ്ഥാനത്തിന്റെ നിലവിലുള്ള സാമ്പത്തിക അവസ്ഥ കണക്കിലെടുത്താണ് തീരുമാനമെന്ന് ധനവകുപ്പ് ഉത്തരവിൽ വ്യക്തമാക്കി. 

 കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക സ്ഥിതി കണക്കിലടുത്താണ് ലീവ് സറണ്ടർ ആനുകൂല്യം സർക്കാർ മരവിപ്പിച്ചത്.  നവംബർ മുപ്പത് വരെ ഏർപ്പെടുത്തിയ വിലക്ക് പിന്നീട് നാലു തവണ ദീർഘിപ്പിച്ചു. 2020- 21 ലെ അവധി സറണ്ടർ അനുവദിക്കാതെ നീട്ടിക്കൊണ്ടു പോകുകയും ഒടുവിൽ പ്രൊവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുകയുമാണ് ചെയ്തത്. 2021- 22 കാലത്തെ അവധി സറണ്ടർ ഇതുവരെ അനുവദിച്ചിട്ടില്ല. ഇതും പിഎഫിൽ ലയിപ്പിക്കാനാണ് സാധ്യത.  

സറണ്ടർ വിലക്കിന്റെ കാലാവധി ഇന്നലെ അവസാനിച്ചതിനെ തുടർന്നാണ് ഡിസംബർ വരെ നീട്ടിയത്. ലാസ്റ്റ് ​ഗ്രേഡ് ജീവനക്കാർ ഒഴികെയുള്ളവർക്കാണ് വിലക്ക് ബാധകമായിട്ടുള്ളത്. രു വർഷത്തെ മുപ്പത് അവധികളാണ് ജീവനക്കാർക്ക് സറണ്ടർ ചെയ്ത് പണം കൈപ്പറ്റാനാകുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്വാതന്ത്ര്യ സമര സേനാനികൾക്ക് സൗജന്യ യാത്ര, 60 രൂപ വരെയുള്ള യാത്ര 20 രൂപയ്ക്ക്; നാളെ മെട്രോയിൽ ഇളവുകൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ