യൂറോപ്യന്‍ സന്ദര്‍ശനത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും; ഇന്ന് യാത്ര തിരിക്കും

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉൾപ്പെടുന്ന സംഘം യൂറോപ്യൻ സന്ദർശനത്തിനായി ഇന്ന് രാത്രി പുറപ്പെടും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉൾപ്പെടുന്ന സംഘം യൂറോപ്യൻ സന്ദർശനത്തിനായി ഇന്ന് രാത്രി പുറപ്പെടും. ഒക്ടടോബർ 12 വരെയാണ് വിവിധ രാജ്യങ്ങളിലെ സന്ദർശനം. 

ഡൽഹിയിൽ നിന്നും ഫിൻലാൻഡിലേക്കാണ് മുഖ്യമന്ത്രിയുടെ ആദ്യ യാത്ര. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടാവും. ഫിൻലാൻഡിന്റെ വിദ്യാഭ്യാസ മാതൃക പഠിക്കുകയാണ് ലക്ഷ്യം. ടൂറിസം, ആയുർവേദ മേഖലകളുമായി ബന്ധപ്പെട്ടും ചർച്ചകളുമുണ്ടാകും.

നോർവേ സന്ദർശനത്തിൽ മന്ത്രിമാരായ പി രാജീവും വി അബ്ദു റെഹ്മനും ഒപ്പമുണ്ടാകും. മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുകയാണു നോർവേ സന്ദർശനത്തിന്റെ ലക്ഷ്യം. മന്ത്രിമാരായ  ബ്രിട്ടൻ സന്ദർശനത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജാകും മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം ഉണ്ടാകുക. വെയ്ൽസിലെ ആരോഗ്യ മേഖലയെക്കുറിച്ചു ചർച്ച നടത്തും.

സന്ദർശനത്തിൽ വീഡിയോ കവറേജ് ഉണ്ടാകും.  7 ലക്ഷം രൂപ ചെലവിട്ട് വീഡിയോ കാമറ സംഘത്തെ ഇതിനായി ഇന്ത്യൻ എംബസി മുഖേനെ നിയോഗിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com