കോവിഡ്; മലയാളി നഴ്സുമാർക്ക് 25 ലക്ഷം രൂപയുടെ ഗ്ലോബൽ ലീഡർഷിപ്പ് പുരസ്കാരം, അപേക്ഷിക്കാം 

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 01st October 2022 07:52 PM  |  

Last Updated: 01st October 2022 07:52 PM  |   A+A-   |  

covid cases in kerala

പ്രതീകാത്മക ചിത്രംതിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ സമയത്ത് ആരോ​ഗ്യ മേഖലയ്ക്ക് താങ്ങായ നഴ്സുമാരെ ആദരിക്കുന്നതിനായി ഓസ്ട്രേലിയൻ നേഴ്സിം​ഗ് ​ഗ്രൂപ്പായ ഐഎച്ച്എൻഎയുടെ നേതൃത്വത്തിൽ 25 മലയാളി നഴ്സുമാർക്ക് പുരസ്കാരം. നഴ്സുമാർക്ക് 25 ലക്ഷം രൂപയുടെ ഐഎച്ച്എൻഎ ​ഗ്ലോബൽ ലീഡർഷിപ്പ് പുരസ്കാരം സമ്മാനിക്കും.

ഇന്ത്യ, ഓസ്ട്രേലിയ, യു എ ഇ, യു കെ, അമേരിക്ക എന്നിവടങ്ങളിൽ നിന്നുള്ള അ‍ഞ്ച് വീതം നഴ്സുമാർക്കാണ് അവാർഡുകൾ നൽകുന്നത്. ആദ്യ ഘട്ടമായി മെൽബണിൽ വച്ച് ഈ മാസം 29നു സംഘടിപ്പിക്കുന്ന ചടങ്ങിൽ സിനിമ താരങ്ങളായ ഇന്ദ്രജിത്ത്, അപർണ ബാലമുരളി എന്നിവർ ചേർന്ന് അവാർഡുകൾ വിതരണം ചെയ്യും. ഡിസംബർ അവസാനവാരം കേരളത്തിൽ വച്ചു ക്ഷണിക്കപ്പെട്ട സദസിൽ ഇന്ത്യയിലെ മലയാളി നഴ്സുമാർക്കുള്ള അവാർഡുകൾ നൽകും. 

കോവിഡ് കാലത്ത് മികവ് തെളിയിച്ച നഴ്സുമാർക്ക് നൽകുന്ന അവാർഡിനായി https://ihna.edu.au/ihna-global-covid-nursing-award/ എന്ന ലിങ്ക് വഴി അപേക്ഷ നൽകാം. നഴ്സുമാർക്ക് സ്വന്തമായോ മറ്റുള്ളവർ ഇവരുടെ സേവനത്തെ മുൻനിർത്തി നാമനിർദ്ദേശം ചെയ്യുകയും ചെയ്യാം. അപേക്ഷ പരി​ഗണിക്കുന്ന പ്രത്യേക ജൂറിയാണ് ഓരോ രാജ്യത്ത് നിന്നുള്ള അ‍ഞ്ച് വീതം നഴ്സുമാരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തി അവാർഡിനായി പരി​ഗണിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ പിങ്ക് പൊലീസ് അപമാനിച്ച സംഭവം: എട്ട് വയസുകാരിക്ക് സർക്കാർ 1,75,000രൂപ കൈമാറി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ