അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന്; ദേശിയ നേതാക്കള്‍ കണ്ണൂരിലെത്തും

കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് അനുശോചനം രേഖപ്പെടുത്തും
അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന്; ദേശിയ നേതാക്കള്‍ കണ്ണൂരിലെത്തും

ന്യൂഡല്‍ഹി: കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് അനുശോചനം രേഖപ്പെടുത്തും. അവൈലബിള്‍ പിബി യോഗം ചേര്‍ന്നാണ് അനുശോചനം രേഖപ്പെടുത്തുക.

അവൈലബിള്‍ പിബിക്ക് ശേഷം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും മാധ്യമങ്ങളോട് സംസാരിക്കും. ഇതിന് ശേഷം നേതാക്കള്‍ കോടിയേരിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി കേരളത്തിലേക്ക് തിരിക്കും. 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും ഇന്ന് കണ്ണൂരിലെത്തും. കോടിയേരിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് യൂറോപ്യന്‍ പര്യടനം മാറ്റിവെച്ച് മുഖ്യമന്ത്രി ചെന്നൈയിലേക്ക് തിരിക്കാന്‍ തീരുമാനിച്ചിരുന്നു. 

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് കോടിയേരി ബാലകൃഷ്ണന്റെ അന്ത്യം. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് 12 മണിയോടെ എയര്‍ ആംബുലന്‍സില്‍ കണ്ണൂരിലെത്തിക്കും. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് തലശേരി ടൗണ്‍ ഹാളിലേക്ക് വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുപോവുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com