ധൈര്യമുള്ളവര്‍ തനിക്ക് വോട്ടുചെയ്യും; സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കരുതെന്ന് രാഹുല്‍ ആവശ്യപ്പെട്ടു: ശശി തരൂര്‍ 

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിക്കാനായി ചില നേതാക്കള്‍ രാഹുല്‍ഗാന്ധിയെ സമീപിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ധൈര്യമുള്ളവര്‍ തനിക്ക് വോട്ടുചെയ്യുമെന്ന് ശശി തരൂര്‍. ധൈര്യമില്ലാത്തവര്‍ മറ്റുള്ളവര്‍ പറയുന്നത് കേട്ട് വോട്ടു ചെയ്യും. മനസാക്ഷി വോട്ടുകളിലാണ് തനിക്ക് പ്രതീക്ഷയെന്നും തരൂര്‍ പറഞ്ഞു. 

കോണ്‍ഗ്രസിലെ യുവനിരയുടെ പിന്തുണ തനിക്കുണ്ടെന്നും തരൂര്‍ പറഞ്ഞു. വലിയ നേതാക്കളുടെ പിന്തുണ താന്‍ പ്രതീക്ഷിക്കുന്നില്ല. പക്ഷെ സാധാരണക്കാരായ പ്രവര്‍ത്തകരുടെ പിന്തുണ തനിക്കുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിക്കാനായി ചില നേതാക്കള്‍ രാഹുല്‍ഗാന്ധിയെ സമീപിച്ചു. എന്നാല്‍ ഇതില്‍ ഇടപെടില്ലെന്ന് രാഹുല്‍ അവരെ അറിയിച്ചു. 

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കരുതെന്ന് രാഹുല്‍ തന്നോട് ആവശ്യപ്പെട്ടുവെന്നും തരൂര്‍ പറഞ്ഞു. കെ സുധാകരന്റെ പ്രസ്താവനയിലും തരൂര്‍ അതൃപ്തി പ്രകടിപ്പിച്ചു. പാര്‍ട്ടി പദവിയില്‍ ഇരിക്കുന്ന ആളുകള്‍ ഒരു സ്ഥാനാര്‍ത്ഥിക്കും വേണ്ടി പരസ്യമായി രംഗത്തുവരരുതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിട്ടി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള നിലപാട് അവര്‍ സ്വീകരിക്കട്ടെയെന്ന് തരൂര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com