വോട്ടു തേടി ശശി തരൂര്‍ കേരളത്തില്‍; ഇന്ന് കെപിസിസി ആസ്ഥാനത്തെത്തും

പിന്തുണ പരസ്യമായി പ്രഖ്യാപിക്കാത്ത പലരും വോട്ട് ചെയ്യാമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നു തരൂരിന്റെ ക്യാമ്പിലുള്ളവർ അവകാശപ്പെട്ടു
ശശി തരൂര്‍/ ഫയല്‍
ശശി തരൂര്‍/ ഫയല്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ ഇന്ന് കെപിസിസി ആസ്ഥാനത്തെത്തും. സംസ്ഥാനത്തെ നേതാക്കളുടെ വോട്ടു തേടുന്നതിനാണ് തരൂരിന്റെ സന്ദര്‍ശനം. കൂടിക്കാഴ്ച നടത്തേണ്ട നേതാക്കളുടെ പട്ടിക തരൂര്‍ ക്യാമ്പ് തയ്യാറാക്കിയിട്ടുണ്ട്.

മറ്റു ജില്ലകളിലേക്കു യാത്രയ്ക്കു സമയം ലഭിക്കാത്തതിനാൽ ഫോണിൽ വിളിച്ച് വോട്ട് ഉറപ്പാക്കാനാണ് ശ്രമം. കേരളത്തിലെ വോട്ടർമാരിൽ പിന്തുണ പരസ്യമായി പ്രഖ്യാപിക്കാത്ത പലരും വോട്ട് ചെയ്യാമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നു തരൂരിന്റെ ക്യാമ്പിലുള്ളവർ അവകാശപ്പെട്ടു. നാളെ വൈകിട്ട് ചെന്നൈയിലേക്കു പോകുന്നതിനു മുൻപു പരമാവധി വോട്ടർമാരെ കാണും. 

എംപിമാരായ എം കെ രാഘവനും ഹൈബി ഈഡനും മാത്യു കുഴൽനാടൻ എംഎൽഎയുമാണ് ഇതിനകം തരൂരിനു പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത്. മുൻ എംഎൽഎമാരിൽ തമ്പാനൂർ രവിയും കെ എസ് ശബരീനാഥനും തരൂരിനെ അനുകൂലിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി ഡി സതീശൻ, കെ സുധാകരൻ എന്നിവർ മല്ലികാർജുൻ ഖർഗെയ്ക്കൊപ്പമാണ്.  തരൂരും ഖർഗെയും യോഗ്യരാണെന്ന് അഭിപ്രായപ്പെട്ട സുധാകരൻ ആർക്ക് വോട്ട് ചെയ്യണമെന്ന് കെപിസിസി നിർദേശിക്കില്ലെന്ന് രണ്ടു ദിവസം മുൻപു പറഞ്ഞിരുന്നു. കേരളത്തിൽ വോട്ടുതേടാനായി ഇന്നലെ രാത്രിയാണ് തരൂർ തിരുവനന്തപുരത്തെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com