തിരുവനന്തപുരം കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട്  മൂന്നുപേര്‍ മരിച്ചു 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 04th October 2022 02:40 PM  |  

Last Updated: 04th October 2022 02:40 PM  |   A+A-   |  

Kallar_river

കല്ലാര്‍/ഫയല്‍


തിരുവനന്തപുരം: വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. ബീമാപള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട അഞ്ചുപേരില്‍ രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വിനോദ സഞ്ചാരത്തിന് എത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. 

കഴിഞ്ഞദിവസം പെയ്ത മഴയെത്തുടര്‍ന്ന് നദിയില്‍ വലിയ ഒഴുക്കുണ്ടായിരുന്നു. ഒഴുക്കില്‍പ്പെട്ടത് കണ്ട നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിത്തെങ്കിലും ഇവര്‍ ഒഴുകിപ്പോവുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ കോവളത്ത് കൈവരി തകര്‍ന്ന് അപകടം; നാല് സ്ത്രീകള്‍ക്ക് പരിക്ക് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ