കുറുക്ക് തൊണ്ടയില്‍ കുരുങ്ങി ഒരുവയസുകാരിക്ക് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th October 2022 06:49 AM  |  

Last Updated: 11th October 2022 06:49 AM  |   A+A-   |  

child_died_food_stuck_in_throat

ഹെലന്‍


കൊച്ചി: ഭക്ഷണം തൊണ്ടയിൽ കുരുങ്ങി കുഞ്ഞ് മരിച്ചു. എറണാകുളം കാലടിയിലാണ് ഒരു വയസായ കുഞ്ഞ് മരിച്ചത്. കൈപ്പട്ടൂർ തേമാലികര മരോട്ടികൂടി ഷിന്റോ ജോസിന്റെയും റോണിയുടേയും ഇരട്ട കുട്ടികൾ ഒരാളായ ഹെലനാണ് മരിച്ചത്. 

കുഞ്ഞുങ്ങൾക്ക് നൽകുന്ന കുറുക്കാണ് തൊണ്ടയിൽ കുരുങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി കുറുക്ക് കൊടുക്കുമ്പോഴാണ് സംഭവം. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. വിദേശത്താണ് കുട്ടിയുടെ പിതാവ് ഷാന്റോ. പിതാവ് എത്തിയ ശേഷമാകും ശവസംസ്കാരം നടക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

അച്ഛനരികിലേക്ക് അലംകൃതയും; ആംബുലൻസ് ഇടിച്ച്  ചികിത്സയിലായിരുന്ന നാലു വയസുകാരി മരിച്ചു 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ