പരാതിക്കാരി ഫോണ്‍ മോഷ്ടിച്ചു; ആരോപണവുമായി എല്‍ദോസ് കുന്നപ്പിള്ളിയുടെ ഭാര്യ, കേസെടുത്തു  

പരാതിയുടെ അടിസ്ഥാനത്തിൽ എംഎല്‍എയുടെ ഭാര്യയെ വിളിച്ചുവരുത്തി കേസെടുത്തു
പരാതിക്കാരി മാധ്യമങ്ങളോട്/സ്‌ക്രീന്‍ഷോട്ട്, എല്‍ദോസ് കുന്നപ്പിള്ളി
പരാതിക്കാരി മാധ്യമങ്ങളോട്/സ്‌ക്രീന്‍ഷോട്ട്, എല്‍ദോസ് കുന്നപ്പിള്ളി

കൊച്ചി: ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിൽ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ  ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതിന് പിന്നാലെ യുവതിക്കെതിരേ പരാതിയുമായി എല്‍ദോസിന്റെ ഭാര്യ. എല്‍ദോസിന്റെ ഫോണ്‍ മോഷ്ടിച്ചെന്നും അതുവഴി സമൂഹമാധ്യമങ്ങളില്‍ എംഎല്‍എയെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നുമാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ എംഎല്‍എയുടെ ഭാര്യയെ വിളിച്ചുവരുത്തി കേസെടുത്തു.

കുറ്റക്കാരനെങ്കില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞത്. തെറ്റുകാരനെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്നും സുധാകരൻ പറഞ്ഞു. എല്‍ദോസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. അന്വേഷണത്തിനായി ഒരു കമ്മിഷനേയും കോണ്‍ഗ്രസ് വെയ്ക്കില്ല. വിശദീകരണത്തിന്റെ ഉത്തരം കിട്ടിയാല്‍ കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത സാഹചര്യത്തില്‍ എല്‍ദോസ് മുന്‍കൂര്‍ ജാമ്യത്തിനായി തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി ശനിയാഴ്ചത്തേക്ക് കേസ് മാറ്റിയിരിക്കുകയാണ്. സാമൂഹിക മാധ്യമം കൈകാര്യം ചെയ്യാമെന്ന് പറഞ്ഞ് യുവതി മൊബൈൽ ഫോണടക്കം തട്ടിയെടുത്തതായി മുൻകൂർ ജാമ്യാപേക്ഷയിൽ എൽദോസും ആരോപിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com