കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് കരിപ്പൂരിൽ സ്വർണക്കടത്ത് കേസ് പ്രതി രക്ഷപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th October 2022 05:33 PM  |  

Last Updated: 15th October 2022 05:33 PM  |   A+A-   |  

Karipur airport

കരിപ്പൂർ വിമാനത്താവളം/ ഫയൽ ചിത്രം

 

കോഴിക്കോട്: കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് സ്വർണക്കടത്ത് കേസ് പ്രതി രക്ഷപ്പെട്ടു. കൊണ്ടോട്ടി സ്വദേശിയായ പ്രതി റിയാസാണ് രക്ഷപ്പെട്ടത്.  

കരിപ്പൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ കടന്നുകളഞ്ഞത്. ഇന്നലെയാണ് സംഭവം. 

വിമാനത്താവള ജീവനക്കാരെ വച്ച് സ്വർണം കടത്തിയ കേസിലെ പ്രതിയാണ് റിയാസ്. റിയാസിൻ്റെ രണ്ട് കൂട്ടാളികൾക്കായും കസ്റ്റംസ് അന്വേഷണം നടത്തുന്നുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണ വേട്ട, 1.75 കോടി രൂപ വില വരുന്ന സ്വര്‍ണം പിടികൂടി 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ