മൂന്നാറിൽ നിന്ന് പിടികൂടിയ കടുവ ചത്തു; മുങ്ങി മരിച്ചതെന്ന് നി​ഗമനം, പോസ്റ്റുമോർട്ടം നാളെ 

കടുവാ സങ്കേതത്തിലെ തടാകത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

തൊടുപുഴ: മൂന്നാറിലെ ജനവാസകേന്ദ്രത്തിൽ നിന്ന് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട കടുവ ചത്തു. കടുവാ സങ്കേതത്തിലെ തടാകത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. മുങ്ങി മരിച്ചതാണെന്നാണ് നി​ഗമനം. 

‌കഴിഞ്ഞ ദിവസം മൂന്നാർ നേമക്കാട് ഭാ​ഗത്ത് പത്തോളം വളർത്തുമൃ​ഗങ്ങളെ കടിച്ചുകൊന്ന കടുവയെ വനം വകുപ്പുകാർ കെണിവച്ചാണ് പിടികൂടിയത്. പരിശോധനയിൽ ഒരു കണ്ണിന് തിമിരമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ 11:30യോടെയാണ് കടുവ ചത്ത വിവരം ലഭിച്ചത്. തേക്കടി തടാകത്തിലെ വെള്ളത്തിലാണ് ജഡം കണ്ടെത്തിയത്. വെള്ളത്തിൽ നീന്തുന്നതിനിടെ മുങ്ങി മരിച്ചതാകാം എന്നാണ് പ്രാഥമിക നി​ഗമനം. 

നാളെ പോസ്റ്റുമോർട്ടം നടത്തും. ദേശീയ സംരക്ഷണ സമിതിയുടെ നിർദേശമനുസരിച്ച് പ്രത്യേക സംഘത്തെ നിയോ​ഗിച്ച ശേഷമായിരിക്കും പോസ്റ്റുമോർട്ടം നടപടികൾ. 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com