ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിന് സ്റ്റേ ഇല്ല

ചൊവ്വാഴ്ചയാണ് മേല്‍ശാന്തി നറുക്കെടുപ്പ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം



ന്യൂഡല്‍ഹി: ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിന് സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി. ഈ വര്‍ഷത്തെ മേല്‍ശാന്തി നിയമനം പരിഗണനയിലുള്ള കേസിന്റെ അന്തിമ വിധിക്കനുസരിച്ച് ആയിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് മേല്‍ശാന്തി നറുക്കെടുപ്പ്. 

മേല്‍ശാന്തി തെരഞ്ഞെടുപ്പില്‍ തന്നേക്കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് മാവേലിക്കര സ്വദേശി എന്‍ വിഷ്ണു നമ്പൂതിരി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നോട്ടീസ് അയച്ചു. രണ്ട് ആഴ്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ ബോര്‍ഡിനോട് കോടതി നിര്‍ദേശിച്ചു. ദീപാവലി അവധിക്ക് ശേഷം വിഷ്ണു നമ്പൂതിരിയുടെ ഹര്‍ജി പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ഉള്‍പ്പെടെ പല പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും മേല്‍ശാന്തി ആയിരുന്നു എന്‍ വിഷ്ണു നമ്പൂതിരി. അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കപ്പെട്ട ഫോര്‍മാറ്റില്‍ പ്രവര്‍ത്തന പരിചയ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിഷ്ണു നമ്പൂതിരിയുടെ അപേക്ഷ തള്ളിയത്. 

എന്നാല്‍ ബോര്‍ഡിന്റേത് അല്ലാത്ത ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ക്ക് അപേക്ഷ നല്‍കാന്‍ കഴിയാത്ത തരത്തിലാണ് അപേക്ഷാ ഫോം തയ്യാറാക്കിയിരിക്കുന്നതെന്ന് വിഷ്ണു നമ്പൂതിരിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്യാമ സുന്ദരം കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നോട്ടീസ് അയച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com