ദയാബായിക്ക് പൂര്‍ണ പിന്തുണ; സര്‍ക്കാരിന് ഈ സമരം കാണാതിരിക്കാന്‍ എങ്ങനെ കഴിയുന്നു?; വിഡി സതീശന്‍

പതിനാറുദിവസത്തിന് ശേഷമാണ് ഒരു മന്ത്രി അവരെ സന്ദര്‍ശിക്കാന്‍ തയ്യാറായതെന്ന് സതീശന്‍ 
വിഡി സതീശന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്നു
വിഡി സതീശന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്നു


തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ദയബായി നടത്തുന്ന സമരത്തിന് യുഡിഎഫ് പൂര്‍ണപിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിന്റെതാണ് തീരുമാനം. യോഗത്തിന് ശേഷം നേതാക്കള്‍ ആശുപത്രിയിലെത്തി ദയാബായിയെ സന്ദര്‍ശിച്ചു. ദയാബായി ഉയര്‍ത്തുന്ന ആവശ്യങ്ങളെല്ലാം ന്യായമാണെന്നും സതീശന്‍ പറഞ്ഞു. 

എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടെത്താന്‍ പുതിയതായി മെഡിക്കല്‍ ക്യാമ്പ് നടത്തണം. ഡേ കെയര്‍ സെന്റര്‍ സ്ഥാപിക്കണം, കാസര്‍കോട് ജില്ലയില്‍ മറ്റ് ആശുപത്രികളില്‍ ആവശ്യമായ സൗകര്യം ഒരുക്കണം, കാസര്‍കോട് മെഡിക്കല്‍ കോളജ് തുടങ്ങിയ നാല് പ്രധാന അവശ്യങ്ങളാണ് സമരസമിതി മുന്നോട്ടുവെക്കുന്നതെന്നും സതീശന്‍ പറഞ്ഞു.  ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാരിന് ഒരു ബുദ്ധിമുട്ടുമില്ല. ദൗര്‍ഭാഗ്യവശാല്‍ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയ്ക്ക് വിരുദ്ധമായാണ് കാര്യങ്ങള്‍ അവരെ രേഖാമൂലം അറിയിച്ചത്. ദിവസങ്ങളായി 83കാരിയായ ദയാബായിയുടെ സമരം സര്‍ക്കാരിന് എങ്ങനെ കാണാതിരിക്കാന്‍ കഴിയുന്നു എന്നതാണ് ഇക്കാര്യത്തില്‍ ഞങ്ങളുടെ ചോദ്യമെന്നും സതീശന്‍ പറഞ്ഞു.

ഇത് എന്‍ഡോ സള്‍ഫാന്‍ ഇരകളോടും സമരം നടത്തുന്നവരോടുമുള്ള ക്രൂരമായ അവഗണനയാണ്. ഇതിന് പൂര്‍ണമായ പിന്തുണ യുഡിഎഫ് നല്‍കും. ഇതുമായി ബന്ധപ്പെട്ട സമരപരിപാടികള്‍ വൈകാതെ യുഡിഎഫ് കണ്‍വീനര്‍ പറയും. ഈ വിഷയത്തില്‍ ഇന്ന് യുഡിഎഫ് നേതൃത്വം മുഖ്യമന്ത്രിയെ കാണും. ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് വലിയ വീഴ്ചയാണ്. ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിക്കും. ഈ വിഷയത്തില്‍ സമരം ചെയ്യാനല്ല യുഡിഎഫ് ആഗ്രഹിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കണമെന്നാതാണ് ആഗ്രഹമെന്നും സതീശന്‍ പറഞ്ഞു.

ദയാബായിക്ക് സര്‍ക്കാര്‍ രേഖാമൂലം ഒരുറപ്പും നല്‍കിയിട്ടില്ല. ഒരു സര്‍ക്കാരിന് യോജിച്ച രീതിയില്‍ അല്ല കത്ത് അവര്‍ക്ക് നല്‍കിയത്.ആരുടെ ബുദ്ധിയിലുളള കത്താണ് അവര്‍ക്ക് നല്‍കിയതെന്ന് അറിയില്ലെന്നും സതീശന്‍ പറഞ്ഞു. പതിനാറുദിവസത്തിന് ശേഷമാണ് ഒരുമന്ത്രി അവരെ സന്ദര്‍ശിക്കാന്‍ തയ്യാറായതെന്നും സതീശന്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com