മാങ്ങാ മോഷണക്കേസ് ഒത്തുതീര്‍പ്പായി; തുടര്‍നടപടി അവസാനിപ്പിക്കാന്‍ അനുമതി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 20th October 2022 12:49 PM  |  

Last Updated: 20th October 2022 12:49 PM  |   A+A-   |  

mango theft

മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം, ഷിഹാബ്‌

 

കോട്ടയം:കാഞ്ഞിരപ്പള്ളിയില്‍ പൊലീസുകാരന്‍ പ്രതിയായ മാങ്ങാ മോഷണക്കേസ് ഒത്തുതീര്‍ക്കുന്നതിന് കോടതിയുടെ അനുമതി. മാങ്ങ നഷ്ടപ്പെട്ട സംഭവത്തില്‍ പരാതിയില്ലെന്നും കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കടയുടമ നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു. 

കേസ് ഒത്തുതീര്‍ക്കരുതെന്ന പൊലീസ് റിപ്പോര്‍ട്ട് തള്ളിയാണ് കോടതി നടപടി. കേസ് ഒത്തുതീര്‍പ്പാക്കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രതി പൊലീസുകാരനെന്നത് ഗൗരവതരമായ വസ്തുതയെന്നുമാണ് പൊലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. 

രണ്ടാഴ്ച മുന്‍പാണ് കാഞ്ഞിരപ്പളളിയിലെ കടയില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ മാങ്ങാ മോഷ്ടിച്ചത്. സിസിടിവി കാമറയില്‍ കുടുങ്ങിയ ഉദ്യോഗസ്ഥന്‍ ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഷിഹാബാണെന്ന് പിന്നീട് കണ്ടെത്തി. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പൊലീസ് സ്വമേധയാ കേസ് എടുക്കുകയും അന്വേഷണ വിധേയമായി പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇതോടെ ഇയാള്‍ ഒളിവില്‍ പോയി. ഇതിനിടെയാണ് പരാതിയില്ലെന്ന് കടയുടമ കോടതിയെ അറിയിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ശ്രീറാമിനെതിരെ രണ്ടു വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റം; രക്തപരിശോധനയെ എതിര്‍ത്തെന്ന വാദം പരിഗണിച്ചില്ല 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ