കാട്ടുപോത്ത് കിണറ്റില്‍ വീണു; കിണറിടിച്ചു രക്ഷപ്പെടുത്താൻ വനംവകുപ്പ്

വളരെ ഉയരത്തില്‍ നിന്നുള്ള വീഴ്ച ആയതിനാല്‍ കാട്ടുപോത്തിന് പരിക്കേറ്റിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍
കാട്ടുപോത്ത് കിണറ്റില്‍ വീണ നിലയില്‍/ ടിവി ദൃശ്യം
കാട്ടുപോത്ത് കിണറ്റില്‍ വീണ നിലയില്‍/ ടിവി ദൃശ്യം

പത്തനംതിട്ട: പത്തനംതിട്ടയിലെ കോന്നിയില്‍ കാട്ടുപോത്ത് കിണറ്റില്‍ വീണു. അതമ്പുംകുളത്തിനടുത്ത് ഞള്ളൂര്‍ എന്ന സ്ഥലത്ത് അനു എന്നയാളുടെ സ്ഥലത്തെ കിണറ്റിലാണ് കാട്ടുപോത്ത് വീണത്. ഇന്നലെ രാത്രിയാണ് പോത്ത് കിണറ്റില്‍ വീണതെന്നാണ് നിഗമനം.

രാവിലെ കിണറ്റില്‍ നിന്നും അസാധാരണമായ ശബ്ദം കേട്ട് നാട്ടുകാര്‍ നോക്കിയപ്പോഴാണ് കാട്ടുപോത്ത് കിണറ്റില്‍ വീണു കിടക്കുന്നത് കാണുന്നത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. 

പത്തടിയോളം താഴ്ചയുണ്ട് കിണറിന്. കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന കിണറാണിത്. ജെസിബിയുടെ സഹായത്തോടെ കിണറിന്റെ ഒരു വശം ഇടിച്ചു നിരപ്പാക്കി കാട്ടുപോത്തിനെ പുറത്തെത്തിക്കാനാണ് നീക്കം. 

വളരെ ഉയരത്തില്‍ നിന്നുള്ള വീഴ്ച ആയതിനാല്‍ കാട്ടുപോത്തിന് പരിക്കേറ്റിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ മയക്കുവെടി വെച്ച് കാട്ടുപോത്തിന് ചികിത്സ നല്‍കിയശേഷമാകും കാട്ടിലേക്ക് വിടുകയെന്നാണ് വിവരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com