എല്‍ദോസ് കുന്നപ്പിള്ളിയെ കസ്റ്റഡിയില്‍ വേണം; മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th October 2022 03:41 PM  |  

Last Updated: 25th October 2022 03:41 PM  |   A+A-   |  

eldose

ഫോട്ടോ: ഫെയ്സ്ബുക്ക്

 

കൊച്ചി: ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. തെളിവുശേഖരണത്തിനായി എല്‍ദോസിനെ കസ്റ്റഡിയില്‍ വേണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കും. 

അടുത്ത ദിവസം തന്നെ ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് ഹര്‍ജി നല്‍കും. നേരത്തെ തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ആ ഉത്തരവിനെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുക. കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കൊച്ചിയിലെത്തി അഭാഷകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കടതിയില്‍ അപ്പീല്‍ നല്‍കാനുള്ള തീരുമാനം. 

എല്‍ദോസ് കുന്നപ്പിള്ളിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മാത്രമെ ഈ കേസുമായി ബന്ധപ്പെട്ട തെളിവുശേഖരിക്കാന്‍ കഴിയു എന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. അതേസമയം, കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എല്‍ദോസിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഇതു കണ്ടിട്ടും ഓര്‍മ വരുന്നില്ലെങ്കില്‍ മാനനഷ്ടത്തിനു കേസ് കൊടുക്കൂ'; ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ച് സ്വപ്ന

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ